Wednesday, December 17, 2014

 UID STATUS

നമ്മുടെ ജില്ലയില്‍ 20733 കുട്ടികള്‍ക്ക് UID ഇല്ല എന്നാണ് എറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത്. 2015 ജനുവരി ​മാസത്തോടെ മുഴുവന്‍ കുട്ടികള്‍ക്കും  UID എടുത്ത് സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തി ഡേറ്റാ ബേസ് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായുള്ള ആധാര്‍ എന്‍റോള്‍മെന്റ് ക്യാമ്പുകള്‍ ഐ ടി @ സ്കൂളും, അക്ഷയയും ചേര്‍ന്ന് സംഘടിപ്പിക്കുന്നതാണ്. ഇതിനു മുമ്പായി ഓരോ സ്കൂളിലും എത്ര കുട്ടികള്‍ക്ക്  UID എടുക്കണം എന്ന കണക്ക് ആവശ്യമാണ്. മുകളില്‍ പറഞ്ഞ  UID ഇല്ലാത്ത കുട്ടികള്‍ക്ക് ചിലപ്പോള്‍ EID കണ്ടേക്കാം. EIDഎടുത്ത കുട്ടികള്‍ക്ക്  UID ലഭ്യമായിട്ടുണ്ടോ എന്ന് പ്രഥമാധ്യാപകര്‍ ഉറപ്പുവരുത്തണം. ഇതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു മാര്‍ഗം സ്വീകരിക്കാം.


1) SMS Type:UID STATUS space 14 digit EID send to 51969
2) Toll free Number 1800 300 1947
ഇതിനുശേഷം ഓരോ സ്കൂളില്‍നിന്നും എത്ര കുട്ടികള്‍ക്ക് ഇനിയും UID എടുക്കണം എന്ന് 30/12/2014 നു മുമ്പായി പ്രഥമാധ്യാപകര്‍ നല്‍കണം. ചുവടെ നല്‍കിയിരിക്കുന്ന ലിങ്ക് വഴി വിവരങ്ങള്‍ രേഖപ്പെടുത്തുക. (ജില്ലയിലെ LP, UP & HS വിഭാഗങ്ങളിലെ സ്കൂളുകള്‍ക്ക് ബാധകം.)
താഴെ തന്നിരിക്കന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കുക.

CLICK HERE TO SUMIT UID STATUS

Sunday, November 9, 2014

STATE SASTHROLSAVAM -2014

സംസ്ഥാന സ്ക്കൂള്‍ ശാസ്ത്രമേള 2014 നവംബര്‍ 26 മുതല്‍ 30 വരെ മലപ്പുറം ജില്ലയിലെ തിരൂരില്‍ നടക്കും ജില്ലാ മേളയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികള്‍ക്ക് സംസ്ഥാനമേളയില്‍ പങ്കെടുക്കാം. മേളയില്‍ പങ്കെടുക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ഐ ഡി കാര്‍ഡ് പൂരിപ്പിച്ച് സ്ക്കൂള്‍ മേധാവി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്നിവരുടെ ഒപ്പോടുകൂടി മത്സരസമയത്ത് ഹാജരാക്കണം. മത്സരങ്ങളുടെ സമയക്രമം ,ഐ ഡി കാര്‍ഡ് എന്നിവക്കായി താഴെ  ക്ലിക്ക് ചെയ്യുക

Wednesday, October 8, 2014

ICT TEXT BOOK TRAINING 2014-15

The ICT Training based on Text books of Std VIII, IX and X for the teachers who have not got training yet, will commence from October third week onwards. Update the details of Your School through the link here. The training will schedule only for the persons registered before 15/10/2014

Saturday, September 27, 2014

Hardware - Data Entry

സ്കൂളുകള്‍ക്ക് ഐ. സി. റ്റി ഉപകരണങ്ങള്‍ നല്‍കുന്നതിന് ഓരോ സ്കൂളിലും നിലവിലുള്ള ഹാര്‍ഡ്‌വെയറിന്റെ ശരിയായ എണ്ണം, അവയുടെ പ്രവര്‍ത്തനക്ഷമത തുടങ്ങിയവ അറിയേണ്ടതുണ്ട്. അതിനാല്‍ എല്ലാ സ്കൂളുകളും ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന സൈറ്റില്‍ 29/9/2014 ന് 4 മണിക്ക് മുന്‍പ് തന്നെ വിവരങ്ങള്‍ നല്‍കേണ്ടതാണ്. നിങ്ങള്‍ളുടെ സ്കൂള്‍ ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയാണ് എന്നതിനാല്‍ വളരെ വേഗത്തിലും കൃത്യതയോടെയും ഈ വിവരങ്ങള്‍ നല്‍കുന്നതില്‍ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. HSS, VHSS സ്കൂളുകളുടെ പേരുകള്‍ ഉടനെതന്നെ site ല്‍ ഉള്‍പ്പെടുത്തുന്നതാണ്. ഇവര്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചേവെച്ചശേഷം അത് ഉള്‍പ്പെടുത്തേണ്ടതാണ്.

Saturday, August 30, 2014

Technical support

ബഹുമാനപ്പെട്ട പ്രധാന മന്ത്രി സ്കൂള്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്ന പരിപാടിയുടെ വിജയത്തിനായി സ്കൂളുകള്‍ക്ക് ആവ്യമായ സാങ്കേതിക സഹായം നല്‍കുന്നതിന് it@school MTC/MT മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Wednesday, July 30, 2014


ഗ്രാഫിക് ഡിസൈനിംഗ് പരിശീലനം




ജില്ലയിലെ 8, 9 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ആലപ്പുഴ ഐടി അറ്റ് സ്ക്കൂളിന്റെ നേതൃത്വത്തില്‍ ഗ്രാഫിക് ഡിസൈനിംഗിന്  പരിശീലനം നല്‍കുന്നു.  ഒരു സ്ക്കൂളില്‍നിന്ന് 2 വിദ്യാര്‍ത്ഥികളുടെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  പരിശീലന തീയതി പിന്നീട് അറിയിക്കുന്നതാണ്.



click here

Friday, June 27, 2014

VERY URGENT

 UPDATION OF SAMPOORNA



School authorities should update the  details of students in Sampoorna as per 6th working day strength before 30/06/2014
Help Desk
-->
Sub Dist Educational Dist Contact person an Number
Thuravoor Cherthala SANTHOSH-9961423242
C.D AZAD-9446118414
AJITHA-9495439489
Cherthala
Alappuzha Alappuzha SHAJI KV – 9496331787
PRADEEPKUMAR.P-9446710089
UNNIKRISHNAN.R-9447467479
Ambalppuzha
Harippad
Mancombu Kuttanbadu RAJESH.K.O-9747014264
BALACHANDRAN-9544390090
Veliyanad
Thalavady
Chengannur Mavel;ikkara JAMES POUL-9495087366
SATHAR-9446124030
Mavelikkara
Kayamkulam
ITSCHOOL ALAPPUZHA 0477-2230210

Sunday, June 22, 2014

Refresher Training



പത്താം തരം അദ്ധ്യാപകര്‍ക്കുള്ള റിഫ്രഷര്‍ പരിശീലനം

           പത്താം തരം അദ്ധ്യാപകര്‍ക്കായി ICT പാഠപുസ്തകത്തിലെ ഒന്ന്, രണ്ട് അദ്ധ്യായങ്ങളെ അടിസ്ഥാനമാക്കി 28/06/2014ല്‍ വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ താല്പര്യമുള്ള അദ്ധ്യാപകരുടെ വിവരം താഴെകാണുന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യുക. രജിഷ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, April 23, 2014

സ്ക്കൂള്‍ കോഡ് ഏകീകരണം






സ്ക്കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള സംസ്ഥാനസ്കൂള്‍ കോഡും UDISE കോഡും ഏകീകരിക്കുന്നതിന് ഗവണ്‍മന്റ് തീരുമാനിച്ചിരിക്കുന്നു.  ഈ പ്രവര്‍ത്തനം സ്ക്കൂള്‍ തലത്തില്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ഒരു പരിശീലനം ചുവടെ നല്‍കിയിട്ടുള്ള ഷെഡ്യൂള്‍ പ്രകാരം AEO മാരുടെ നേതൃത്വത്തില്‍ നല്‍കുന്നു.  എല്ലാ LP/UP/HS/HSS/VHSS ഹെഡ്‌മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍മാരും അതാത് സബ്‌ജില്ലകളില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.

 Training Schedule

Thursday, February 20, 2014

 SSLC IT EXAMINATION 2013-14


LIST ITEMS TO BE IN THE RESULT CD

 ഓരോ സ്കൂളിലേയും എസ് എസ് എല്‍ സി  ഐ ടി പരീക്ഷ പൂര്‍ത്തിയാകുമ്പോള്‍ സെര്‍വര്‍ കമ്പ്യൂട്ടറിന്റെ  Home ലെ phavan ലുള്ള SchoolCode.csv (ഉദാ: 44060.csv) എന്നഫയല്‍ (Final Export File) പരീക്ഷാ ഭവന്റെ സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം.
ഇതിന്റെ വിശദാംശങ്ങള്‍ പരീക്ഷാ ഭവന്‍ സൈറ്റിലെ ഓരോ സ്കൂളിന്റേയും ലോഗിനില്‍ ലഭ്യമാണ്.

Saturday, February 1, 2014

HARDWARE CLINIC - DATA COLLECTION

Those schools which have participated in Hardware Clinic for Chirag Laptop/Netbook organized by Keltron on 11/11/2013 are requested to fill the data collection form  via link given below

click here

Wednesday, January 29, 2014

ICT MODEL EXAMINATION

PLEASE CLICK IN THE FOLLOWING LINK TO SUBMIT THE STATUS AND ISSUES ARISE  DURING INSTALLATION AND WHEN CONDUCTING THE EXAMINATION .
CLICK HERE

Tuesday, January 14, 2014

വിക്കിഗ്രന്ഥശാല -- പുസ്തകങ്ങളുടെ ഡിജിറ്റലൈസേഷന്‍ പദ്ധതി

മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചത് ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഐടി@സ്കൂള്‍, വിദ്യാര്‍ത്ഥികള്‍ക്ക് വിക്കിഗ്രന്ഥശാലയ്ക്കുവേണ്ടി പുസ്തകങ്ങളുടെ ഡിജിറ്റലൈസേഷന്‍ പദ്ധതി സംഘടിപ്പിക്കുന്നു. ഐടി@സ്കൂള്‍, മലയാളം വിക്കിസമൂഹം, സാഹിത്യ അക്കാദമി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നത്.

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാകമ്പ്യൂട്ടിങ്ങില്‍ പരിജ്ഞാനം വര്‍ദ്ധിപ്പിക്കുക, പ്രാചീനമലയാള കൃതികള്‍ പരിചയപ്പെടാന്‍ അവസരെമൊരുക്കുക, വിക്കിഗ്രന്ഥശാലയെക്കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കുക, പ്രാചീനകൃതികളുടെ ഡിജിറ്റലൈസേഷനില്‍ അവരെ പങ്കാളികളാക്കുക, ഐടിക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയില്‍ ങ്കടുക്കാനായി സ്കൂളുകള്‍ താഴെ നല്കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്  ലഭിക്കുന്ന ഓണ്‍ലൈന്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

 ഇവിടെക്ലിക്ക് ചെയ്യുക

 പദ്ധതിയുടെ വിശദാംശങ്ങള്‍ക്കായി വിക്കിഗ്രന്ഥശാലയിലെ പദ്ധതിതാള്‍ സന്ദര്‍ശിക്കുക.