LINUX HELP

wireless Lan in Wipro Laptop

വിപ്രോ ലാപ്​ടോപ്പിനൊപ്പം ലഭിച്ച CD യില്‍ നിന്നും wireless Lan Driver എന്ന ഫോള്‍ഡറിലുള്ള wipro-liteon-2.6.24-etchnhalf.1-686.deb ഫയല്‍ Desktop ലേക്ക് എടുക്കുക.
അതില്‍ right clickചെയ്ത് open with G debi package installer വഴി install ചെയ്യുക.
system restart ചെയ്യുക.
ലാപ്​ടോപ്പ് കീബോര്‍ഡിലെ Fnകീയും F10കീയും ഒരുമിച്ച് അമര്‍ത്തുക.
അപ്പോള്‍ വയര്‍ലെസ്സ് ഇന്‍ഡിക്കേററര്‍ തെളിയും.
Desktop–Administration–Networking എന്ന ക്രമത്തില്‍ എടുക്കുക.
Wireless Networking ക്ളിക്ക് ചെയ്ത് Properties എടുക്കുക.
Network name (ESSSID) എന്നതില്‍ നിന്നും UTStarcom എടുക്കുക.
Connection settings DHCP ആക്കുക(അല്ലെങ്കില്‍ static IP address നല്‍കുക)
ഇപ്പോഴും ശരിയായില്ലെങ്കില്‍മോഡത്തില്‍ WLANഎനേബിള്‍ ചെയ്യണം!
മോഡം ഓണ്‍ ചെയ്യുക.
192.168.1.1 എന്ന് ബ്രൗസറിന്റെ അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്യുക.
യൂസര്‍നേമും പാസ്സ്​വേഡും admin തന്നെ..!
പേജിന്റെ ഇടതുഭാഗത്ത് നിന്നും Wireless മെനു എടുക്കുക.
Enable wireless എന്ന ബോക്സ് ചെക്ക് ചെയ്യുക.
SAVE ചെയ്യുക.

To edit root password

സിസ്റ്റം ബൂട്ട് ചെയ്യുക. അപ്പോള്‍ വരുന്ന ബൂട്ട് മെനുവിലെ Single user ആരോ കീ ഉപയോഗിച്ച് സെലക്ട് ചെയ്യുക. തുടര്‍ന്ന് എഡിറ്റ് ചെയ്യാനായി കീ ബോഡിലെ e എന്ന ലറ്റര്‍ കീ അമര്‍ത്തുക. തുടര്‍ന്ന് കാണുന്ന വിന്റോയിലെ കെര്‍ണല്‍ എന്ന ലൈനില്‍ വെച്ചും e എന്ന കീ അമര്‍ത്തുക. അടുത്ത സ്റ്റെപ്പില്‍ കെര്‍ണല്‍ ലൈനിന്റെ ഒപ്പമുള്ള ro single എന്ന ഭാഗം മാറ്റി rw init=/bin/sh എന്ന് ടൈപ്പ് ചെയ്ത് ചേര്‍ത്ത് Enter Key അടിക്കുക. ബൂട്ട് ചെയ്യാനായി b എന്ന കീ പ്രസ് ചെയ്യുക. അവിടെ Passwd എന്ന് ടൈപ്പ് ചെയ്യുക. (ശ്രദ്ധിക്കുക Password അല്ല Passwd എന്നു തന്നെയാണ് ടൈപ്പ് ചെയ്യേണ്ടത്.). പുതിയ പാസ്​വേഡ് ടൈപ്പ് ചെയ്യുക. ഉറപ്പുവരുത്തുന്നതിനായി ഒരു വട്ടം കൂടി പുതിയ പാസ്​വേഡ് ടൈപ്പ് ചെയ്ത് കൊടുക്കേണ്ടി വരും. . അത് കഴിഞ്ഞാല്‍ reboot എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.. സിസ്റ്റ് റീബൂട്ട് ചെയ്ത് വരുന്നു നിങ്ങള്‍ക്ക് പുതിയ റൂട്ട് പാസ്​വേഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.. 

 

Broken package problem
Synaptic package manager ഉപയോഗിച്ചോ മറ്റോ ഏതെങ്കിലും പാക്കേജുകള്‍ install ചെയ്യുമ്പോള്‍ broken packages ഒഴിവാക്കുന്നതിനുള്ള നിര്‍ദ്ദേശം വരികയാണെങ്കില്‍ ടെര്‍മിനല്‍ തുറന്ന് 
sudo apt-get install -f എന്ന് ടൈപ്പ് ചെയ്ത്  enter ചെയ്യുക. Password ടൈപ്പ് ചെയ്ത്  enter ചെയ്യുക. അല്‍പ്പ സമയത്തിനു ശേഷം കഴ്സര്‍ $ ചിഹ്നത്തിനു ശേഷം blink ചെയ്യുന്നതായി കാണാം.ടെര്‍മിനല്‍ ക്ലോസ് ചെയ്ത് installation തുടരാവുന്നതാണ്.