സൗജന്യ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം
മലയാളം ശ്രേഷ്ഠഭാഷാവാരാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ഐടി@സ്ക്കൂളിന്റെ നേതൃത്വത്തില്‍ മലയാളം കംപ്യൂട്ടിംഗില്‍ പരിശീലനം നല്‍കുന്നു. നവംബര്‍ 4, 8 തീയതികളിലാണ് പരിശീലനം. ലിനക്ലിലും, വിന്‍ഡോസിലുമുള്ള മലയാളം കംപ്യൂട്ടിംഗ് സോഫ്റ്റുവെയറുകള്‍ പരിചയപ്പെടുത്തുന്നതിനും, മലയാളഭാഷയില്‍ ടൈപ്പുചെയ്യുന്നതിനുമുള്ള പരിശീലനമാണ് നല്‍കുന്നത്. സ്ക്കൂള്‍, കോളേജ് മലയാളം അദ്ധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ആലപ്പുഴ, ചേര്‍ത്തല, ചെങ്ങന്നൂര്‍, മാവേലിക്കര, കുട്ടനാട് എന്നിവിടങ്ങളില്‍ പരിശീലനകേന്ദ്രങ്ങളുണ്ടാകും. കേന്ദ്രങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു സെന്ററില്‍ രാവിലേയും വൈകിട്ടുമായി 40 പേര്‍ക്കുവീതമായിട്ടാണ് പരിശീലനം നല്കുന്നത്. മലയാളം കംപ്യൂട്ടിംഗ് പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 2-നകം താഴെത്തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. Contact Numbers Mavelikkara-9495087366 Kuttanadu- 9747014264,9544390090 Cherthala- 9446118414, 9961423242 Alappuzha-9497553845, Harippad- 9447467479
1 comment:
ഞാൻ ഈ ലിങ്കിൽ രെജിസ്റ്റർ ചെയ്തു...
കൂടുതൽ വിവരങ്ങൾ എങ്ങനെ അറിയുവാൻ കഴിയും?
Post a Comment