Monday, October 7, 2013

Animation Training


അനിമേഷന്‍ നിര്‍മ്മാണ പരിശീലനം

ഐടി അറ്റ് സ്‌കൂളും എനര്‍ജി മാനേജ്മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന അനിമേഷന്‍ നിര്‍മ്മാണ പരിശീലനം 2013 ഒക്ടോബര്‍ 28,29,30 തീയതികളില്‍ ആലപ്പുഴയില്‍വച്ച് നടക്കുന്നു. ചിത്രരചനയില്‍ താത്പര്യമുള്ള 50 ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളെയാണ് പരിശീലിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ള ഗവണ്മന്റ്, എയ്ഡഡ് വിദ്യാലയങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലും ഒരു കലാസൃഷ്ടിയും (ഡിജിറ്റല്‍ പെയിന്റിംഗ്) itschoolalp.gmail.com എന്ന വിലാസത്തില്‍ ഒക്ടോബര്‍ 22-നകം അയക്കേണ്ടതാണ്. പ്രൊഫൈല്‍ ഫോര്‍മാറ്റ് itschoolalp.blogspot.com എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ത്ഥികള്‍ക്ക് ഐടി അറ്റ് സ്ക്കൂള്‍ ആലപ്പുഴ ജില്ലാ കേന്ദ്രത്തില്‍വച്ച് പരിശീലനം നല്‍കുന്നതാണ്. ഇവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പരിശീലനം തുടര്‍ന്ന് നല്‍കുന്നതാണ്.

No comments: