Thursday, November 7, 2013

Hardware Clininc

-->
പ്രത്യേക ഹാര്‍ഡ് വെയര്‍ ക്ലിന്ക്ക്
ICT പദ്ധതി പ്രകാരം ജില്ലയിലെ എയ്ഡഡ് / ഗവണ്മെന്റ് HS, HSS, VHSS സ്കൂളുകള്‍ക്ക് വിതരണം ചെയ്തിട്ടുള്ള വാറന്റിയുള്ള ചിരാഗ് ലാപ്‌ടോപ്പ്,നെറ്റ്ബുക്ക് കമ്പ്യൂട്ടറുകളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനാണ് ക്ലിനിക്ക്. 11/11/13 രാവിലെ 10 മുതല്‍ 2 വരെയാണ് ക്ലിനിക്. ക്ലിനിക്കില്‍ എത്തിക്കുന്ന ഉപകരണങ്ങള്‍ രസീത് തന്ന ശേഷം ശേഖരിച്ച് കൊണ്ട് പോയി റിപ്പയര്‍ ചെയ്ത് 2013 ഡിസംബര്‍ 15 നകം തിരികെ സ്കൂളില്‍ എത്തിക്കുന്നതാണ്.
  • കേന്ദ്രങ്ങള്‍
  1. BH HS Mavelikkara
  2. Govt. Moh GHS Alappuzha
  3. SNM BHS Cherthala
  • നിശ്ചിത ഉപകരണങ്ങള്‍ നല്‍കുമ്പോള്‍ കെല്‍ട്രോണ്‍ നല്‍കുന്ന രസീതുകള്‍ വാങ്ങി സ്റ്റോക്ക് രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടതാണ്. കേന്ദ്രത്തില്‍ IT@School രജിസ്റ്ററില്‍ വിവരം രേഖപ്പെടുത്തേണ്ടതാണ്
  • മേല്‍പ്പറഞ്ഞ ഉപകരണങ്ങള്‍ ക്ലിനിക്കില്‍ കൊണ്ടുവരുന്നതിന് മുമ്പ് sc.keltron.org എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
  • ക്ലിനിക്കില്‍ കൊണ്ട് വരുന്ന ഉപകരണത്തിന്റെ സ്റ്റോക് രജിസ്റ്റര്‍ എന്‍ട്രിയുടെയോ, ഡെലിവറി ചെല്ലാന്റേയോ പകര്‍പ്പും, sc.keltron.org എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ ID യും നല്‍കേണ്ടതാണ്.
  • ഇതിന് മുമ്പ് സര്‍വ്വീസിനായി ശേഖരിച്ച് ഇതുവരെ മടക്കി നല്‍കാത്ത ഉപകരണങ്ങളുടെ വിവരം രസീതിന്റെ കോപ്പി സഹിതം ക്ലിനിക് ദിവസം ഐ ടി അറ്റ് സ്കൂളിനെ ഏല്‍പ്പിക്കേണ്ടാതാണ്.

No comments: