Thursday, October 31, 2013


          സൗജന്യ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം

           
മലയാളം ശ്രേഷ്ഠഭാഷാവാരാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ഐടി@സ്ക്കൂളിന്റെ നേതൃത്വത്തില്‍ മലയാളം കംപ്യൂട്ടിംഗില്‍ പരിശീലനം നല്‍കുന്നു. നവംബര്‍ 4, 8 തീയതികളിലാണ് പരിശീലനം. ലിനക്ലിലും, വിന്‍ഡോസിലുമുള്ള മലയാളം കംപ്യൂട്ടിംഗ് സോഫ്റ്റുവെയറുകള്‍ പരിചയപ്പെടുത്തുന്നതിനും, മലയാളഭാഷയില്‍ ടൈപ്പുചെയ്യുന്നതിനുമുള്ള പരിശീലനമാണ് നല്‍കുന്നത്. സ്ക്കൂള്‍, കോളേജ് മലയാളം അദ്ധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ആലപ്പുഴ, ചേര്‍ത്തല, ചെങ്ങന്നൂര്‍, മാവേലിക്കര, കുട്ടനാട് എന്നിവിടങ്ങളില്‍ പരിശീലനകേന്ദ്രങ്ങളുണ്ടാകും. കേന്ദ്രങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു സെന്ററില്‍ രാവിലേയും വൈകിട്ടുമായി 40 പേര്‍ക്കുവീതമായിട്ടാണ് പരിശീലനം നല്കുന്നത്. മലയാളം കംപ്യൂട്ടിംഗ് പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 2-നകം താഴെത്തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. Contact Numbers Mavelikkara-9495087366 Kuttanadu- 9747014264,9544390090  Cherthala- 9446118414, 9961423242 Alappuzha-9497553845, Harippad- 9447467479

Tuesday, October 22, 2013

Hardware Clinic 2013-14

ഹാര്‍ഡ് വെയര്‍ ക്ലിനിക് രജിസ്ട്രേഷന്‍

     ഹാര്‍ഡ് വെയര്‍ ക്ലിനിക്കിന് പരിഗണിക്കുന്നതിനായി മുന്‍പ് itschoolalp.blogspot.in എന്ന സൈറ്റില്‍ കേടായ ഉപകരണങ്ങളുടെ വിവരം സമര്‍പ്പിച്ചിരുന്നവര്‍ ഈ  വിവരം sc.keltorn.org എന്ന സൈറ്റില്‍  login ചെയ്ത്  24/10/13 വൈകിട്ട് 5 മണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. (sc.keltron.org യില്‍ ഈ വിവരം ഇപ്പോള്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ളവര്‍ വീണ്ടം രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.)


CLICK HERE FOR  OF HARIPAD- SUB DISTRICT IT MELA SCHEDULE

Friday, October 18, 2013

ICT പരീക്ഷ

                      എല്ലാ സ്കുളുകളും 21/10/2013 ന് മുന്‍പ് താഴെ നല്‍കുന്ന Link ല്‍ ക്ലിക്ക് ചെയ്ത് ICT പരീക്ഷയെ ആരംഭിച്ചോ ഇല്ലയോ എന്ന വിവരം നിര്‍ബന്ധമായും നല്‍കേണ്ടതാണ്.

Click here to submit Exam status


     എല്ലാ വെള്ളിയാഴ്ചയും താഴെത്തന്നിരിക്കുന്ന Link ല്‍ ക്ലിക്ക് ചെയ്ത്  സ്കൂളുകളില്‍ അന്നുവരെ ICT Exam എഴുതിയ വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഇത് 8, 9, 10 ക്ലാസുകളിലെ എല്ലാ വിദ്യാര്‍ത്ഥികളും Exam Complete ചെയ്യുന്നതുവരെ തുടരേണ്ടതാണ്.

Click here to submit weekly (Friday) Report

Monday, October 7, 2013

Animation Training


അനിമേഷന്‍ നിര്‍മ്മാണ പരിശീലനം

ഐടി അറ്റ് സ്‌കൂളും എനര്‍ജി മാനേജ്മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന അനിമേഷന്‍ നിര്‍മ്മാണ പരിശീലനം 2013 ഒക്ടോബര്‍ 28,29,30 തീയതികളില്‍ ആലപ്പുഴയില്‍വച്ച് നടക്കുന്നു. ചിത്രരചനയില്‍ താത്പര്യമുള്ള 50 ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളെയാണ് പരിശീലിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ള ഗവണ്മന്റ്, എയ്ഡഡ് വിദ്യാലയങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലും ഒരു കലാസൃഷ്ടിയും (ഡിജിറ്റല്‍ പെയിന്റിംഗ്) itschoolalp.gmail.com എന്ന വിലാസത്തില്‍ ഒക്ടോബര്‍ 22-നകം അയക്കേണ്ടതാണ്. പ്രൊഫൈല്‍ ഫോര്‍മാറ്റ് itschoolalp.blogspot.com എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ത്ഥികള്‍ക്ക് ഐടി അറ്റ് സ്ക്കൂള്‍ ആലപ്പുഴ ജില്ലാ കേന്ദ്രത്തില്‍വച്ച് പരിശീലനം നല്‍കുന്നതാണ്. ഇവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പരിശീലനം തുടര്‍ന്ന് നല്‍കുന്നതാണ്.