Thursday, March 7, 2013

എട്ട് ഒന്‍പത് ക്ലാസുകളിലെ ഐടി വാര്‍ഷിക പരീക്ഷാ നടത്തിപ്പ് നിര്‍ദ്ദേശങ്ങള്‍

സര്‍ക്കുലര്‍
8, 9 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ സോഫ്ട്‌വെയര്‍ DEO ഓഫീസുകളില്‍ നിന്നും കൈപ്പറ്റി പരീക്ഷ ആരംഭിച്ചിക്കുമല്ലൊ.സര്‍ക്കുലറിന്‍ പ്രകാരം സമയബന്ധിതമായി എല്ലാകുട്ടികളുടെയും പരീക്ഷ മാര്‍ച്ച് 27 -നകം  പൂര്‍ത്തിയക്കുകയും മാര്‍ച്ച് 30 -നകം മാര്‍ക്ക് ലിസ്റ്റിന്റെ പ്രിന്റൗട്ടും സി.ഡിയും ഡി.ഇ.ഒ .ഓഫീസില്‍ ഏല്‍പ്പിക്കുകയും ചെയ്യണം. ആയത് കണ്‍സോള്‍ഡേറ്റ്ചെയ്ത് DD, IT@School Project  എന്നിവര്‍ക്ക് ഏപ്രില്‍ ആദ്യത്തെ ആഴ്ചയില്‍തന്നെ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയായതിനാല്‍ സമയക്രമം പാലിക്കുവാന്‍ താല്പര്യപ്പെടുന്നു. (എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 12.30 വരെ സ്കൂള്‍  ലാബില്‍ ഐ.ടി.പരീക്ഷ നടത്താവുന്നതാണ്. എന്തെങ്കിലും തടസ്സം നേരിട്ടാല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായി ബെന്ധപ്പെട്ട് പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ചെയ്യേണ്ടതാണ്. ഇത്തരത്തില്‍ പരീക്ഷ പൂര്‍ത്തിയാകാതെ വന്നാല്‍ മാര്‍ച്ച്  25, 26,27 തീയതികളില്‍ കൂടി നടത്തി പരീക്ഷ പൂര്‍ത്തിയാക്കാവുന്നതാണ്.)
സോഫ്ട്‌വെയറിന്റെ export, import  പ്രവര്‍ത്തനങ്ങള്‍ Second Term പരീക്ഷയുടേത്പോലെയാണ്.
(Model പരീക്ഷയുടേത്പോലെയല്ല.), itexam_export, itexam_import എന്നീ ഫോള്‍ഡറുകള്‍ home ല്‍ ഉണ്ടാകും. ഡെസ്ക്ടോപ്പ് ഐക്കണ്‍ Second Term പരീക്ഷയുടേത് തന്നെ വന്നാല്‍ കാര്യമാക്കേണ്ടതില്ല.

No comments: