Tuesday, January 1, 2013

ICT DETAILS FOR ICT SCHEME 2012-2013

ഐ.സി.ടി പദ്ധതിയില്‍  ഉള്‍പ്പെട്ടിട്ടുള്ള എയ്ഡഡ് ഹൈസ്കൂളുകളും, സര്‍ക്കാര്‍/എയ്ഡഡ്, ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളും 2012-13 വര്‍ഷത്തേയ്ക്ക് ആവശ്യമുള്ള ഐ സി ടി  ഉപകരണങ്ങളുടെ വിവരം 2013 ജനുവരി 10ന് മുമ്പ്  http://www.ict.itschool.gov.in എന്ന വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യണം.അപേക്ഷ ഓണ്‍ലൈന്‍ നല്‍കുന്നതിനു മുമ്പ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന പെര്‍ഫോര്‍മ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സ്റ്റാഫ് മീറ്റിംഗ്/ഐടി അഡ്വൈസറി കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയതിനുശേഷം പ്രധമാദ്ധ്യാപകന്‍ ഒപ്പുവച്ച കോപ്പി ഐടി @ സ്കൂളിന്റെ ആലപ്പുഴ  ജില്ലാ ആഫീസില്‍ എത്തിക്കണം.
Circular for ICT Scheme 2012-13

 സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ക്കുള്ള ഉപകരണവിതരണം 2012 മാര്‍ച്ചില്‍ അവസാനിച്ചിരിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ അപേക്ഷ നല്‍കേണ്ടതില്ല. എന്നാല്‍ കമ്പ്യൂട്ടറുകളുടെ കേടായ ഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ Spare parts ആവശ്യപ്പെടാവുന്നതാണ്. ഇതിന് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ 2013 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ട്.
CIRCULAR FOR  REQUIRENENTS OF HARDWARE PARTS

No comments: