Wednesday, January 30, 2013

SSLC ICT MODEL EXAMINATION 2013


SSLC ICT MODEL EXAMINATION 2013 (THEORY &PRACTICAL).
ഐ സി ടി മോഡല്‍ പരീക്ഷയ്കുള്ള നിര്‍ദ്ദേശങ്ങള്‍
ജനുവരി 30 മുതല്‍ ഫെബ്രുവരി 08 വരെ തീയതികളില്‍ പരീക്ഷ നടത്തണം.
സ്കൂളില്‍ ലഭ്യമായിട്ടുള്ള എല്ലാ ഡസ്ക്ടോപ്പ്  കമ്പ്യുട്ടറുകളും, എല്ലാ ലാപ്പടോപ്പുകളും, എല്ലാ നെറ്റ്ബുക്കുകളും പരീക്ഷക്ക് ഉപയേഗിക്കേണ്ടതാണ്.
Software CD യ്കുള്ളില്‍ Circular, User guide എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Circular- ന്റെ പ്രിന്റൗട്ട് HM ന് നല്‍കണം. Circular- ന്റെ തുടര്‍പേജുകളില്‍ ആവശ്യമായ ഫോറങ്ങള്‍ ഉണ്ട്.

എഡ്യൂഉബുണ്ടു 10.04-12 ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രമേ പരീക്ഷക്ക് ഉപയോഗിക്കാവൂ.
പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ കമ്പ്യുട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യണം. 
പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം പരീക്ഷ അവസാനിക്കുന്നതുവരെ മറ്റ്  സോഫ്ട്‌വെയറുകളൊന്നും കമ്പ്യുട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.
പരീക്ഷക്കിടക്ക്  ലോഗിന്‍ പ്രശ്നം അനുഭപ്പെടുകയാണെങ്കില്‍ പരീക്ഷാ സോഫ്ട്‌വെയര്‍ ക്ലോസ് ചെയ്തശേഷം ടെര്‍നിനല്‍ ഓപ്പണ്‍ ചെയ്ത്,  
sudo  /opt/lampp/lampp  restart എന്ന കമാന്റ് ടൈപ്പ്ചെയ്ത് പാസ്‌വേഡും നല്കുക. ടെര്‍മിനല്‍ പ്രോമ്‌ന്റില്‍ വന്നശേഷം ടെര്‍മിനല്‍ ക്ലോസ് ചെയ്ത് പരീക്ഷാ സോഫ്ട്‌വെയര്‍ ഓപ്പണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.
Second Term Software -ല്‍ നിന്നുമുള്ള പ്രധാന വ്യത്യാസം Export, Import ചെയ്യുന്ന അവസരങ്ങളില്‍ ആവശ്യമായ folder തെരഞ്ഞെടുത്ത് file name നല്‍കി സേവ് ചെയ്യാം.
USER GUIDE വായിച്ച് സംശയനിവാരണം നടത്താം. അല്ലെങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടുക .
9446124030,9544390090,9446710089,9496331787,
SSLC ICT EXAMINATION -ന് ആവശ്യമായ ഇന്‍വിജിലേറ്ററന്മാരെ അടിയന്തരമായി പരിശീലിപ്പിക്കുന്നതിന് സ്കൂളില്‍ ICT കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ വിവരശേഖരണത്തിനായി ചുവടെ നല്കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ 01.02.2013 ന് മുമ്പ് നല്‍കണം . പരിശീലനത്തിന്റെ തീയ്യതി, കേന്ദ്രം എന്നിവയും മറ്റ് വിവരങ്ങളും അറിയുന്നതിനായി ഈ ബ്ലോഗ് ദിവസവും സന്ദര്‍ശിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.ചില സാങ്കേതിക കാരണങ്ങളാല്‍ വിവരങ്ങള്‍ നേരിട്ട് അറിയിക്കുവാന്‍  കഴിയാതെ വന്നാല്‍ ക്ഷമിക്കുമല്ലോ.....
CLICK HERE FOR SUBMITTING DETAILS  

Tuesday, January 1, 2013

ICT DETAILS FOR ICT SCHEME 2012-2013

ഐ.സി.ടി പദ്ധതിയില്‍  ഉള്‍പ്പെട്ടിട്ടുള്ള എയ്ഡഡ് ഹൈസ്കൂളുകളും, സര്‍ക്കാര്‍/എയ്ഡഡ്, ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളും 2012-13 വര്‍ഷത്തേയ്ക്ക് ആവശ്യമുള്ള ഐ സി ടി  ഉപകരണങ്ങളുടെ വിവരം 2013 ജനുവരി 10ന് മുമ്പ്  http://www.ict.itschool.gov.in എന്ന വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യണം.അപേക്ഷ ഓണ്‍ലൈന്‍ നല്‍കുന്നതിനു മുമ്പ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന പെര്‍ഫോര്‍മ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സ്റ്റാഫ് മീറ്റിംഗ്/ഐടി അഡ്വൈസറി കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയതിനുശേഷം പ്രധമാദ്ധ്യാപകന്‍ ഒപ്പുവച്ച കോപ്പി ഐടി @ സ്കൂളിന്റെ ആലപ്പുഴ  ജില്ലാ ആഫീസില്‍ എത്തിക്കണം.
Circular for ICT Scheme 2012-13

 സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ക്കുള്ള ഉപകരണവിതരണം 2012 മാര്‍ച്ചില്‍ അവസാനിച്ചിരിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ അപേക്ഷ നല്‍കേണ്ടതില്ല. എന്നാല്‍ കമ്പ്യൂട്ടറുകളുടെ കേടായ ഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ Spare parts ആവശ്യപ്പെടാവുന്നതാണ്. ഇതിന് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ 2013 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ട്.
CIRCULAR FOR  REQUIRENENTS OF HARDWARE PARTS