Friday, December 23, 2011

HARDWARE TRAINING DURING CHRISTMAS VACATION

ആലപ്പുഴ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ തെരഞ്ഞെടുത്ത 2000 കുട്ടികള്‍ക്ക് ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് അവധിക്കാലത്ത് ദ്വിദിന ഹാര്‍ഡ്വെയര്‍ പരിശീലനം നല്‍കും.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ഉപകരണങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ കുട്ടികളില്‍ ഉളവാക്കുക, ഹാര്‍ഡ്വെയര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തരാക്കുക, സോഫ്റ്റ്വെയര്‍ ഇന്‍സ്ററലേഷന്‍ ട്രബിള്‍ ഷൂട്ടിങ് പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് പരിശീലന ലക്ഷ്യങ്ങള്‍. സ്കൂളുകളില്‍ ലഭ്യമാക്കിയിട്ടുള്ള ഐടി പശ്ചാത്തലസൗകര്യം ഫലപ്രദമായി ഉപയോഗിക്കാനും പരിപാലിക്കാനും തകരാറുകള്‍ പരിഹരിക്കാനും അദ്ധ്യാപകരെ സഹായിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിധമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

ഓരോ സബ്‌ജില്ലയിലും ചുരുങ്ങിയത് രണ്ട് പരിശീലനകേന്ദ്രം എന്ന നിലയില്‍ ഒരു ബാച്ചില്‍ പരമാവധി 40 കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഡിസംബര്‍ 27 മുതല്‍ 30 വരെ കാലയളവില്‍ നടത്തുന്ന ദ്വിദിന ഹാര്‍ഡ്വെയര്‍ പരിശീലനത്തില്‍ ഒരു സ്കൂളില്‍ നിന്ന് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ പരമാവധി പത്ത് കുട്ടികള്‍ക്ക് പരിശീലനത്തില് പങ്കെടുക്കാം.തികച്ചും സൌജന്യമായി നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 35 പേജുള്ള ഹാര്‍ഡ്വെയര്‍ പുസ്തകവും ലഭ്യമാക്കും.

കഴിഞ്ഞ ഓണാവധിക്കാലത്ത് സംസ്ഥാനത്തെ 12,500 കുട്ടികള്‍ക്ക് പ്രത്യേക ആനിമേഷന്‍ സിനിമാ നിര്‍മ്മാണ പരിശീലനം നല്‍കിയത് വന്‍ വിജയമായതിന്റെ അനുഭവത്തിലാണ് ക്രിസ്തുമസ് അവധിക്കാലത്ത് ക്ളാസുകള്‍ നഷ്ടപ്പെടാത്ത വിധം വിപുലമായ ഹാര്‍ഡ് വെയര്‍ പരിശീലനവും ഐടി@സ്കൂള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

No comments: