Thursday, January 28, 2010

ഹാര്‍ഡ് വെയര്‍ ക്ലിനിക്ക്

ആലപ്പുഴ : ഐ സി റ്റി സ്കീമിന്റെ ഭാഗമായി ഐ ടി അറ്റ് സ്കൂളിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഗവ: ഹൈസ്കൂള്‍, ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍, ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, ടെക് നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവയുടെ പ്രവര്‍ത്തന രഹിതമായ കമ്പ്യൂട്ടറുകള്‍ നന്നാക്കുന്ന തിനായുളള ഒന്നാം ഘട്ട ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് 2010 ഫെബ്രുവരി 4, 5, 6 തീയതികളില്‍ ആലപ്പുഴ ഗവ : ഗേള്‍സ് എച്ച് എസ് എസില്‍ നടക്കും. ക്ലിനിക്കില്‍ പങ്കെടുക്കേണ്ട സ്കൂളുകള്‍ ഫെബ്രുവരി 1 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. www.itschoolalp.blogspot.com എന്ന വിലാസത്തില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ചേര്‍ത്തല, കുട്ടനാട് വിദ്യാഭ്യാസ ജില്ലകളിലെ മുഴുവന്‍ സ്കൂളുകളും, ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വടക്കന്‍ മേഖലയിലുളള സ്കൂളുകളുമാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.റിപ്പയര്‍ ചെയ്യേണ്ട കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും 2010 ഫെബ്രുവരി 3ന് വൈകിട്ട് 3 മണിക്ക് മുമ്പ് എത്തിക്കേണ്ടതാണ്.

No comments: