Tuesday, January 14, 2014

വിക്കിഗ്രന്ഥശാല -- പുസ്തകങ്ങളുടെ ഡിജിറ്റലൈസേഷന്‍ പദ്ധതി

മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചത് ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഐടി@സ്കൂള്‍, വിദ്യാര്‍ത്ഥികള്‍ക്ക് വിക്കിഗ്രന്ഥശാലയ്ക്കുവേണ്ടി പുസ്തകങ്ങളുടെ ഡിജിറ്റലൈസേഷന്‍ പദ്ധതി സംഘടിപ്പിക്കുന്നു. ഐടി@സ്കൂള്‍, മലയാളം വിക്കിസമൂഹം, സാഹിത്യ അക്കാദമി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നത്.

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാകമ്പ്യൂട്ടിങ്ങില്‍ പരിജ്ഞാനം വര്‍ദ്ധിപ്പിക്കുക, പ്രാചീനമലയാള കൃതികള്‍ പരിചയപ്പെടാന്‍ അവസരെമൊരുക്കുക, വിക്കിഗ്രന്ഥശാലയെക്കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കുക, പ്രാചീനകൃതികളുടെ ഡിജിറ്റലൈസേഷനില്‍ അവരെ പങ്കാളികളാക്കുക, ഐടിക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയില്‍ ങ്കടുക്കാനായി സ്കൂളുകള്‍ താഴെ നല്കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്  ലഭിക്കുന്ന ഓണ്‍ലൈന്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

 ഇവിടെക്ലിക്ക് ചെയ്യുക

 പദ്ധതിയുടെ വിശദാംശങ്ങള്‍ക്കായി വിക്കിഗ്രന്ഥശാലയിലെ പദ്ധതിതാള്‍ സന്ദര്‍ശിക്കുക.


No comments: