Tuesday, September 14, 2010
സൗജന്യ ലിനക്സ് ഇന്‍സ്റ്റലേഷനും കുട്ടികള്‍ക്കുള്ള പരിശീലനവും
സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാചരണത്തിന്റെ ഭാഗമായി ഐ.ടി അറ്റ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റബര്‍ 18ന് ആലപ്പുഴയില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ ലിനക്സ് ഇന്സ്റ്റലേഷന് നടത്തുന്നു. മാവേലിക്കര ഗവ. ഗേള്‍സ് ഹൈസ്കൂള്‍, ഹരിപ്പാട് ഗവ. ഗേള്‍സ് ഹൈസ്കൂള്‍, ആലപ്പുഴ ഗവ. മുഹമ്മഹന് ഗേള്‍സ് ഹൈസ്കൂള്‍, ചേര്‍ത്തല ഗവ. ഗേള്‍സ് ഹൈസ്കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ വച്ചായിരിക്കും പരിപാടി. സൗജന്യ ലിനക്സ് ഇന്സ്റ്റലേഷന് ആഗ്രഹിക്കുന്നവര്‍ www.itschoolalp.blogspot.com എന്ന വെബ് സൈറ്റിലോ, 04772230210 എന്ന ടെലഫോണ്‍ നമ്പറിലെ 2010 സെപ്റ്റബര്‍ 17 വൈകിട്ട് 3 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആലപ്പുഴ ഗവ. മുഹമ്മഹന് ഗേള്‍സ് ഹൈസ്കൂള്‍ കേന്ദ്രത്തില്‍ അന്നേ ദിവസം ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്വതന്ത്ര സോഫ്ട് വെയറിന്റെ സാമൂഹ്യ പ്രസക്തി എന്ന വിഷയത്തില്‍ ഉപന്യാസ രചനാ മത്സരവും സൗജന്യ ലിനക്സ് ഇന്സ്റ്റലേഷന് പരിശീലനവും നല്‍കുന്നതാണ് .
Subscribe to:
Posts (Atom)