Tuesday, March 19, 2013

ICT EXAM FOR STUDENTS NOT APPEARED IN MARCH 2012

2012 മാര്‍ച്ചില്‍ നടത്തിയ (കഴിഞ്ഞ വര്‍ഷ​ത്തെ പരീക്ഷ) ഐ.റ്റി പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കുവാന്‍ കഴിയാതിരുന്നവര്‍, പരാജയപ്പെട്ടവര്‍ എന്നിവര്‍ക്കുള്ള  ഐ.റ്റി പ്രാക്ടിക്കല്‍ പരീക്ഷ അതാതു വിദ്യാഭ്യാസ ജില്ലകളില്‍ 25/03/2013 -ല്‍ ചുവടെ കൊടുത്തിരിക്കുന്ന സെന്ററുകളില്‍ നടക്കുന്നതാണ്.     

     2013 മാര്‍ച്ചില്‍നടന്ന ഐ.സി.റ്റി പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കുവാന്‍ കഴിയാതിരുന്നവര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അനുമതിയോടെ ഇതേ ദിവസം പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. 10 AM -ന് കുട്ടികള്‍  സെന്ററില്‍ഹാജരാകണം.

1.  ALAPPUZHA        MOH.GIRLS H.S, ALAPPUZHA
2.  CHERTHALA       ST.MARY'S H.S, CHERTHALA
3.  MAVELIKARA      GOVT.GIRLS H.S, MAVELIKARA
4.  KUTTANADU       GHS, KIDANGARA

Thursday, March 7, 2013

എട്ട് ഒന്‍പത് ക്ലാസുകളിലെ ഐടി വാര്‍ഷിക പരീക്ഷാ നടത്തിപ്പ് നിര്‍ദ്ദേശങ്ങള്‍

സര്‍ക്കുലര്‍
8, 9 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ സോഫ്ട്‌വെയര്‍ DEO ഓഫീസുകളില്‍ നിന്നും കൈപ്പറ്റി പരീക്ഷ ആരംഭിച്ചിക്കുമല്ലൊ.സര്‍ക്കുലറിന്‍ പ്രകാരം സമയബന്ധിതമായി എല്ലാകുട്ടികളുടെയും പരീക്ഷ മാര്‍ച്ച് 27 -നകം  പൂര്‍ത്തിയക്കുകയും മാര്‍ച്ച് 30 -നകം മാര്‍ക്ക് ലിസ്റ്റിന്റെ പ്രിന്റൗട്ടും സി.ഡിയും ഡി.ഇ.ഒ .ഓഫീസില്‍ ഏല്‍പ്പിക്കുകയും ചെയ്യണം. ആയത് കണ്‍സോള്‍ഡേറ്റ്ചെയ്ത് DD, IT@School Project  എന്നിവര്‍ക്ക് ഏപ്രില്‍ ആദ്യത്തെ ആഴ്ചയില്‍തന്നെ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയായതിനാല്‍ സമയക്രമം പാലിക്കുവാന്‍ താല്പര്യപ്പെടുന്നു. (എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 12.30 വരെ സ്കൂള്‍  ലാബില്‍ ഐ.ടി.പരീക്ഷ നടത്താവുന്നതാണ്. എന്തെങ്കിലും തടസ്സം നേരിട്ടാല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായി ബെന്ധപ്പെട്ട് പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ചെയ്യേണ്ടതാണ്. ഇത്തരത്തില്‍ പരീക്ഷ പൂര്‍ത്തിയാകാതെ വന്നാല്‍ മാര്‍ച്ച്  25, 26,27 തീയതികളില്‍ കൂടി നടത്തി പരീക്ഷ പൂര്‍ത്തിയാക്കാവുന്നതാണ്.)
സോഫ്ട്‌വെയറിന്റെ export, import  പ്രവര്‍ത്തനങ്ങള്‍ Second Term പരീക്ഷയുടേത്പോലെയാണ്.
(Model പരീക്ഷയുടേത്പോലെയല്ല.), itexam_export, itexam_import എന്നീ ഫോള്‍ഡറുകള്‍ home ല്‍ ഉണ്ടാകും. ഡെസ്ക്ടോപ്പ് ഐക്കണ്‍ Second Term പരീക്ഷയുടേത് തന്നെ വന്നാല്‍ കാര്യമാക്കേണ്ടതില്ല.

Monday, March 4, 2013

SSLC IT Practical exam documents to be submitted to DEO

Practical exam documents to be submitted to DEO before March 8, 2013

1. CD containing .csv file (sealed)
2. Printout of mark list (sealed)
3. Comprehensive Report - 2 copies ( one in the sealed cover and other in the   
    unsealed cover )
4. List of repeaters- if any
5. Claim form
6. Copy of Acquittance
7. Form P-6 (Receipt)


ICT requirement ഓണ്‍ലൈനില്‍ എന്റര്‍ ചെയ്ത സ്ക്കൂളുകള്‍ അതിന്റെ ഹാന്റ് റിട്ടണ്‍ കോപ്പി എത്തിയ്ക്കാത്തവര്‍ 10-ാം തീയതിയ്ക്കുമുമ്പ്   District Resource Center ല്‍  എത്തിയ്ക്കേണ്ടതാണ്.

Monday, February 25, 2013

ചര്‍ച്ചയ്ക്കായി പുതിയ പേജ്

എസ്സ് ഐ റ്റി സി മാര്‍ക്കു് ഐറ്റിയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി പുതിയ ഒരു പേജ് ചേര്‍ത്തിരിക്കന്നു. പങ്കാളിയാകുക. . . 

Thursday, February 14, 2013

SSLC ICT EXAMINATION 2013

CLICK HERE FOR CIRCULAR
CLICK HERE FOR GOVT.ORDER
CLICK HERE FOR USER GUIDE OF EXAM
CLICK HERE FOR SUBMITTING STATUS OF ICT EXAM  
HELP DESK NUMBERS
9496331787,9446710089,9544390090,9446124030

 പൊതുനിര്‍ദ്ദേശങ്ങള്‍


Wednesday, January 30, 2013

SSLC ICT MODEL EXAMINATION 2013


SSLC ICT MODEL EXAMINATION 2013 (THEORY &PRACTICAL).
ഐ സി ടി മോഡല്‍ പരീക്ഷയ്കുള്ള നിര്‍ദ്ദേശങ്ങള്‍
ജനുവരി 30 മുതല്‍ ഫെബ്രുവരി 08 വരെ തീയതികളില്‍ പരീക്ഷ നടത്തണം.
സ്കൂളില്‍ ലഭ്യമായിട്ടുള്ള എല്ലാ ഡസ്ക്ടോപ്പ്  കമ്പ്യുട്ടറുകളും, എല്ലാ ലാപ്പടോപ്പുകളും, എല്ലാ നെറ്റ്ബുക്കുകളും പരീക്ഷക്ക് ഉപയേഗിക്കേണ്ടതാണ്.
Software CD യ്കുള്ളില്‍ Circular, User guide എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Circular- ന്റെ പ്രിന്റൗട്ട് HM ന് നല്‍കണം. Circular- ന്റെ തുടര്‍പേജുകളില്‍ ആവശ്യമായ ഫോറങ്ങള്‍ ഉണ്ട്.

എഡ്യൂഉബുണ്ടു 10.04-12 ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രമേ പരീക്ഷക്ക് ഉപയോഗിക്കാവൂ.
പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ കമ്പ്യുട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യണം. 
പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം പരീക്ഷ അവസാനിക്കുന്നതുവരെ മറ്റ്  സോഫ്ട്‌വെയറുകളൊന്നും കമ്പ്യുട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.
പരീക്ഷക്കിടക്ക്  ലോഗിന്‍ പ്രശ്നം അനുഭപ്പെടുകയാണെങ്കില്‍ പരീക്ഷാ സോഫ്ട്‌വെയര്‍ ക്ലോസ് ചെയ്തശേഷം ടെര്‍നിനല്‍ ഓപ്പണ്‍ ചെയ്ത്,  
sudo  /opt/lampp/lampp  restart എന്ന കമാന്റ് ടൈപ്പ്ചെയ്ത് പാസ്‌വേഡും നല്കുക. ടെര്‍മിനല്‍ പ്രോമ്‌ന്റില്‍ വന്നശേഷം ടെര്‍മിനല്‍ ക്ലോസ് ചെയ്ത് പരീക്ഷാ സോഫ്ട്‌വെയര്‍ ഓപ്പണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.
Second Term Software -ല്‍ നിന്നുമുള്ള പ്രധാന വ്യത്യാസം Export, Import ചെയ്യുന്ന അവസരങ്ങളില്‍ ആവശ്യമായ folder തെരഞ്ഞെടുത്ത് file name നല്‍കി സേവ് ചെയ്യാം.
USER GUIDE വായിച്ച് സംശയനിവാരണം നടത്താം. അല്ലെങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടുക .
9446124030,9544390090,9446710089,9496331787,
SSLC ICT EXAMINATION -ന് ആവശ്യമായ ഇന്‍വിജിലേറ്ററന്മാരെ അടിയന്തരമായി പരിശീലിപ്പിക്കുന്നതിന് സ്കൂളില്‍ ICT കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ വിവരശേഖരണത്തിനായി ചുവടെ നല്കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ 01.02.2013 ന് മുമ്പ് നല്‍കണം . പരിശീലനത്തിന്റെ തീയ്യതി, കേന്ദ്രം എന്നിവയും മറ്റ് വിവരങ്ങളും അറിയുന്നതിനായി ഈ ബ്ലോഗ് ദിവസവും സന്ദര്‍ശിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.ചില സാങ്കേതിക കാരണങ്ങളാല്‍ വിവരങ്ങള്‍ നേരിട്ട് അറിയിക്കുവാന്‍  കഴിയാതെ വന്നാല്‍ ക്ഷമിക്കുമല്ലോ.....
CLICK HERE FOR SUBMITTING DETAILS  

Tuesday, January 1, 2013

ICT DETAILS FOR ICT SCHEME 2012-2013

ഐ.സി.ടി പദ്ധതിയില്‍  ഉള്‍പ്പെട്ടിട്ടുള്ള എയ്ഡഡ് ഹൈസ്കൂളുകളും, സര്‍ക്കാര്‍/എയ്ഡഡ്, ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളും 2012-13 വര്‍ഷത്തേയ്ക്ക് ആവശ്യമുള്ള ഐ സി ടി  ഉപകരണങ്ങളുടെ വിവരം 2013 ജനുവരി 10ന് മുമ്പ്  http://www.ict.itschool.gov.in എന്ന വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യണം.അപേക്ഷ ഓണ്‍ലൈന്‍ നല്‍കുന്നതിനു മുമ്പ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന പെര്‍ഫോര്‍മ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സ്റ്റാഫ് മീറ്റിംഗ്/ഐടി അഡ്വൈസറി കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയതിനുശേഷം പ്രധമാദ്ധ്യാപകന്‍ ഒപ്പുവച്ച കോപ്പി ഐടി @ സ്കൂളിന്റെ ആലപ്പുഴ  ജില്ലാ ആഫീസില്‍ എത്തിക്കണം.
Circular for ICT Scheme 2012-13

 സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ക്കുള്ള ഉപകരണവിതരണം 2012 മാര്‍ച്ചില്‍ അവസാനിച്ചിരിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ അപേക്ഷ നല്‍കേണ്ടതില്ല. എന്നാല്‍ കമ്പ്യൂട്ടറുകളുടെ കേടായ ഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ Spare parts ആവശ്യപ്പെടാവുന്നതാണ്. ഇതിന് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ 2013 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ട്.
CIRCULAR FOR  REQUIRENENTS OF HARDWARE PARTS

Thursday, December 6, 2012

ADHAAR/UID

കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരം രാജ്യത്ത് എല്ലാ വ്യക്തികള്‍ക്കും ആധാര്‍കാര്‍ഡ് വിതരണം ചെയ്യാനുള്ള നടപടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.UID കാര്‍ഡ് ലഭിച്ച വിദ്യാര്‍ഥികള്‍ക്കു മാത്രമേ ഇനിമുതല്‍ സ്കോളര്‍ഷിപ്പ്,ഗ്രാന്റ്,മറ്റ് വിദ്യാഭ്യാസആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു.ആയതിനാല്‍ സ്കൂളിലെ മുഴുവല്‍ വിദ്യാര്‍ഥികള്‍ക്കും CircularNo52957/G2/2012/Gedn പ്രകാരം UID/NPR ല്‍ പേരു ചേര്‍പ്പിക്കേണ്ട ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കും.ദേശീയ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ടു (NPR)ല്‍ പേരു ചേര്‍ത്തവര്‍ UID യില്‍ പേരു ചേര്‍ക്കേണ്ടതില്ല.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു UID കാര്‍ഡ് വിതരണം ചെയ്യാന്‍ 2013 മാര്‍ച്ച് 31 വരെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.UID എടുക്കുന്നതിനു വേണ്ടി സ്കൂളുകള്‍ ബന്ധപ്പെടേണ്ട ആലപ്പുഴ ജില്ലയിലെ Akshaya കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ലഭിക്കാന്‍

Monday, November 26, 2012

ONLINE STATE SCHOOL SASTHROLSAVAM 2012-13

CLICK FOR RESULT