Tuesday, January 1, 2013

ICT DETAILS FOR ICT SCHEME 2012-2013

ഐ.സി.ടി പദ്ധതിയില്‍  ഉള്‍പ്പെട്ടിട്ടുള്ള എയ്ഡഡ് ഹൈസ്കൂളുകളും, സര്‍ക്കാര്‍/എയ്ഡഡ്, ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളും 2012-13 വര്‍ഷത്തേയ്ക്ക് ആവശ്യമുള്ള ഐ സി ടി  ഉപകരണങ്ങളുടെ വിവരം 2013 ജനുവരി 10ന് മുമ്പ്  http://www.ict.itschool.gov.in എന്ന വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യണം.അപേക്ഷ ഓണ്‍ലൈന്‍ നല്‍കുന്നതിനു മുമ്പ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന പെര്‍ഫോര്‍മ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സ്റ്റാഫ് മീറ്റിംഗ്/ഐടി അഡ്വൈസറി കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയതിനുശേഷം പ്രധമാദ്ധ്യാപകന്‍ ഒപ്പുവച്ച കോപ്പി ഐടി @ സ്കൂളിന്റെ ആലപ്പുഴ  ജില്ലാ ആഫീസില്‍ എത്തിക്കണം.
Circular for ICT Scheme 2012-13

 സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ക്കുള്ള ഉപകരണവിതരണം 2012 മാര്‍ച്ചില്‍ അവസാനിച്ചിരിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ അപേക്ഷ നല്‍കേണ്ടതില്ല. എന്നാല്‍ കമ്പ്യൂട്ടറുകളുടെ കേടായ ഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ Spare parts ആവശ്യപ്പെടാവുന്നതാണ്. ഇതിന് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ 2013 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ട്.
CIRCULAR FOR  REQUIRENENTS OF HARDWARE PARTS

Thursday, December 6, 2012

ADHAAR/UID

കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരം രാജ്യത്ത് എല്ലാ വ്യക്തികള്‍ക്കും ആധാര്‍കാര്‍ഡ് വിതരണം ചെയ്യാനുള്ള നടപടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.UID കാര്‍ഡ് ലഭിച്ച വിദ്യാര്‍ഥികള്‍ക്കു മാത്രമേ ഇനിമുതല്‍ സ്കോളര്‍ഷിപ്പ്,ഗ്രാന്റ്,മറ്റ് വിദ്യാഭ്യാസആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു.ആയതിനാല്‍ സ്കൂളിലെ മുഴുവല്‍ വിദ്യാര്‍ഥികള്‍ക്കും CircularNo52957/G2/2012/Gedn പ്രകാരം UID/NPR ല്‍ പേരു ചേര്‍പ്പിക്കേണ്ട ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കും.ദേശീയ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ടു (NPR)ല്‍ പേരു ചേര്‍ത്തവര്‍ UID യില്‍ പേരു ചേര്‍ക്കേണ്ടതില്ല.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു UID കാര്‍ഡ് വിതരണം ചെയ്യാന്‍ 2013 മാര്‍ച്ച് 31 വരെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.UID എടുക്കുന്നതിനു വേണ്ടി സ്കൂളുകള്‍ ബന്ധപ്പെടേണ്ട ആലപ്പുഴ ജില്ലയിലെ Akshaya കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ലഭിക്കാന്‍

Monday, November 26, 2012

ONLINE STATE SCHOOL SASTHROLSAVAM 2012-13

CLICK FOR RESULT

Friday, November 16, 2012

ONLINE  ALAPPUZHA SASTHROLSAVAM 2012 RESULT


CLICK TO VIEW RESULT

Monday, November 12, 2012


ആലപ്പുഴ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം ചേര്‍ത്തലയില്‍

                  ജില്ലാ ഐ ടി മേള                

ചേര്‍ത്തല സെന്റ് മേരീസ് സ്കൂളില്‍ 2012 നവംബര്‍ 16,17 തീയതികളില്‍
 

Tuesday, October 16, 2012

വിദ്യാര്‍ത്ഥികള്‍ക്കായി കാര്‍ട്ടൂണ്‍ , ആനിമേഷന്‍ സിനിമാ മത്സരങ്ങള്‍

   'ഊര്‍ജ സംരക്ഷണത്തിലൂടെ പ്രകൃതി സംരക്ഷണം' എന്ന വിഷയം ആസ്പദമാക്കി ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് (1) കാര്‍ട്ടൂണ്‍ (2) അനിമേഷന്‍ സിനിമാ നിര്‍മാണം എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.  ഒരു വിദ്യാര്‍ത്ഥിക്ക് ഏതെങ്കിലും ഒരിനത്തില്‍ മത്സരിക്കാം.  കാര്‍ട്ടൂണ്‍ കടലാസില്‍ കറുപ്പു മഷി കൊണ്ടോ കളറിലോ വരയ്ക്കാം. ഒരു മിനിട്ടു മുതല്‍ രണ്ടു മിനിട്ടുവരെ ദൈര്‍ഘ്യമുള്ള ഒരു അനിമേഷന്‍ സിനിമ സ്വതന്ത്ര സോഫ്ട്‌വെയറില്‍ നിര്‍മ്മിച്ചും മത്സരത്തിലേക്കായി അയയ്ക്കാവുന്നതാണ്. വൈദ്യുതി, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയവ നാം ഏതെല്ലാം വിധത്തില്‍ ദുരുപയോഗം ചെയ്യുന്നു, ഇവ ഭൂമിയില്‍ എത്രകാലം വരെ ലഭ്യമാകും.  ആഗോള താപനവും ഊര്‍ജ ഉപഭോഗവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു.  ആഗോള താപനം ഏതളവുവരെ എങ്ങനെയൊക്കെ പരിഹരിക്കാം തുടങ്ങിയ ആശയങ്ങളെ മുന്‍നിര്‍ത്തിയുള്ള സ്വയം വിമര്‍ശനങ്ങള്‍ക്കും ആക്ഷേപ ഹാസ്യങ്ങള്‍ക്കുമാണ് മത്സരത്തില്‍ മുന്‍ഗണന.

   കലാസൃഷ്ടികള്‍ ഹെഡ് മാസ്റ്ററുടേയോ പ്രിസിപ്പലിന്റെയോ സാക്ഷ്യ പത്രത്തോടുകൂടി ഐ.ടി@സ്കൂളിന്റെ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസുകളില്‍ ഒക്ടോബര്‍ 30-ന് മുമ്പ് ലഭിച്ചിരിക്കണം.  ലഭിക്കുന്ന സൃഷ്ടികളില്‍ നിന്നും ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തെരഞ്ഞെടുത്ത് സമ്മാനങ്ങള്‍ നല്‍കും.  കൂടാതെ എല്ലാ എ, ബി, സി ഗ്രേഡുകാര്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും.  അനിമേഷന്‍ സിനിമാ മത്സര വിഭാഗത്തില്‍ എ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതലത്തില്‍ നാലു ദിവസം നീണ്ടുനില്‍ക്കന്ന അനിമേഷന്‍ സിനിമാ നിര്‍മ്മാണ ക്യാമ്പ് നടത്തുന്നതാണ്. ക്യാമ്പില്‍ വച്ച് നിര്‍മ്മിക്കുന്ന സിനിമകള്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതും മികച്ച സിനിമകള്‍ക്ക് ദേശീയ ഊര്‍ജസംരക്ഷണ ദിനമായ ഡിസംബര്‍ 14-ന് സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്നതും സൃഷ്ടികള്‍ പൊതു വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതുമാണ്.

Wednesday, October 3, 2012

Virtual Private Network (VPN) for Govt/Aided schools.

Thousands of students in Kerala will soon be able to scorch the asphalt on cyber autobahns, thanks to a Rs. 4-crore tie-up between the IT@School programme and Bharat Sanchar Nigam Limited (BSNL) to put in place a Virtual Private Network (VPN) over broadband for Govt/Aided  schools.
The VPN will be realised with a 100 Mbps leased lined connection supported by Multi Protocol Label Switching and with 20 Mbps bandwidth as its backbone. Seventy-five per cent of the project cost would be absorbed by the Union government under the ICT@School scheme. A specialty of the scheme is that BSNL is providing the VPN at one-fifth the market rates.
A memorandum of understanding between the government and BSNL was signed on  at a press conference called by Education Minister P.K. Abdu Rabb.
Education Secretary Shiv Shankar said at a press conference that the VPN would be up and running in about a month. The State government has claimed that this would be the first-of-its-kind network in the country for educational institutions in a State.
The facility would be given to 2,495 high schools, 1,236 higher secondary schools, 377 vocational higher secondary schools and 233 upper primary schools. Close to 300 offices of the Education Department — the offices of Deputy Directors, District Educational Officers, and Assistant Educational Officers, District Institutes of Educational Technology, and 35 Block Resource Centres in Kerala — would also be part of the virtual network.
The high-speed transfer of virtually limited data over the VPN throws open the possibility of real-time, online, collaborative learning for these schools.
The VPN would also enable students to seamlessly access ICT-enabled learning content and operate in a much more efficient manner the School Wiki.
Administrative functions such as the dissemination of examination results, operations relating to the single window admission system for Plus One courses, and transfer and posting of teachers can be made more efficient and fast using the VPN.

Monday, September 17, 2012

FREE SOFTWARE CELEBERATION


     AS A PART OF FREE SOFTWARE DAY CELEBRATION, ONE DAY TRAINING PROGRAMME  FOR STUDENTS  WILL BE HELD ON 19/09/2012 AT DRC,ALAPPUZHA FROM 9.30 AM TO 1 PM

TOPIC:

SESSION -I   MALAYALAM COMPUTING
                     ( LEADS BY V. SANTHOSH, MTC )

SESSION -II  WIKIPEDIA, THE  FREE ENCYCLOPEDIA
                      (LEADS BY ADV. SUJITH)

     SITCS ARE  REQUESTED TO REGISTER PARTICIPANTS FROM THEIR SCHOOL WITH OUT FAIL. STUDENTS SHOULD REACH IN TIME.

Monday, September 10, 2012

URGENT

ജില്ലയിലെ പ്രഥമാധ്യാപകരുടെയും ഐടി കോര്‍ഡിനേറ്റര്‍മാരുടെയും അടിയന്തിര ശ്രദ്ധയ്ക്കായി താഴെപ്പറയുന്ന കാര്യങ്ങളറിയിക്കുന്നു.

1. പ്രൈമറിതലത്തിലെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി    LP/UP  വിഭാഗം ഐടി കോര്‍ഡിനേറ്റര്‍ക്ക് പരിശീലനം നല്കുന്നു.15/9/2012 മുന്‍പ് AEO ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.(download page ലെ DPI Order കാണുക).

2. പത്താം തരം കുട്ടികള്‍ക്കായി ICT പാഠപുസ്തകത്തെ ആസ്പദമാക്കി  ഒരു ദിവസത്തെ Hardware പരിശീലനം  29/9/2012 (9.30 am to 4 pm)ല്‍ സബ് ജില്ലതലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നു.ഓരോ ഡിവിഷനില്‍ നിന്നും ഒരാളെ വീതം തിരഞ്ഞെടുത്തയക്കണം.കുട്ടികള്‍ പാഠപുസ്തകം, ലാപ്ടോപ്പ്,ഉച്ചഭക്ഷണം എന്നിവയുമായി അറിയിക്കുന്നതനുസരിച്ചുള്ള നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളിലെത്തണം.

3. Sampoorna യില്‍ 2012-13 വര്‍ഷത്തെ 8,9,10 ക്ലാസ്സിലെ കുട്ടികളുടെ വിവരങ്ങള്‍  30/09/2012  മുന്‍പായി update ചെയ്തിരിക്കണം

4. പത്താം ക്ലാസ്സില്‍ ICT പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് QGIS, PROGRAMMING എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കി  One day refresher training programme 18/09/2012 നടത്തുന്നു.( no remuneration).താത്പര്യമുള്ളവരുടെ പേരുവിവരം സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാര്‍ അറിയിക്കണം.

5.  UID / NPR ല്‍ enroll ചെയ്ത കുട്ടികളുടെ വിവരം താഴെക്കൊടുത്തിരിക്കുന്ന ലിങ്കു വഴി നല്കണം
 Pls click here to update UID/NPR details